അസി. പ്രൊഫസര്‍ നിയമനം

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിക്ക് കീഴിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ അസി. പ്രൊഫസര്‍ (ഇൻറീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണിഷിങ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
എം.ആര്‍ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 25ന് വൈകീട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല.
ഫോണ്‍: 8281574390, 0497 2965390.