അസാപിൽ ബിസിനസ് പ്രമോട്ടർ ഒഴിവ്

തിരുവനന്തപുരം : കേരള സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌കീഴിലെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുന്നു.
യോഗ്യത: പ്ലസ്ടു. മാർക്കറ്റിങ്ങിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർക്ക് മാർച്ച് 22ന് അസാപ്പിൻറെ തിരുവനന്തപുരം (കഴക്കൂട്ടം), കൊല്ലം(കുളക്കട), ആലപ്പുഴ(ചെറിയ കലവൂർ), കളമശ്ശേരി (എറണാകുളം), ചാത്തന്നൂർ, ലക്കിടി (പാലക്കാട്), മലപ്പുറം (തവനൂർ), തൃശൂർ (കുന്നമംഗലം) ജില്ലകളിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം 9400683868, കൊല്ലം 7736808909, ആലപ്പുഴ 9495999680, എറണാകുളം 9995288833, പാലക്കാട്, മലപ്പുറം, തൃശൂർ – 9495999657, 9995031619.