അധ്യാപക നിയമനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ (ബോയ്‌സ്) സ്‌കൂളില്‍ 2017-18 അധ്യയനവര്‍ഷം എച്ച്.എസ്.എസ്.ടി (ജൂനിയര്‍) കോമേഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷിക്കാം. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവരായിരിക്കണം അപേക്ഷകര്‍.
എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, എം.എ, ബി.എഡ്, സെറ്റ്(എക്കണോമിക്‌സ്) യോഗ്യതയുള്ളവര്‍ക്ക് എക്കണോമിക്‌സ്, എം.സി.എ/എം. ടെക് കമ്പ്യൂട്ടര്‍/എം. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എം.എ, ബി. എഡ്, സെറ്റ് (ഇംഗ്ലീഷ്) യോഗതയുള്ളവര്‍ക്ക് ഇംഗ്ലീഷ്, എം.എ, ബി. എഡ്, സെറ്റ്(മലയാളം) യോഗ്യതയുള്ളവര്‍ക്ക് മലയാളം എന്നീ ഒഴിവുകളില്‍ അപേക്ഷിക്കാം.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 25നകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. പി.എസ്.സി പ്രായപരിധി ബാധകം.
വിശദ വിവരങ്ങള്‍ 0475-2222353 ഫോണ്‍ നമ്പരില്‍ ലഭിക്കും.