അധ്യാപക നിയമനം

Share:

വയനാട് : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ആശ്രമം സ്‌കൂളുകളിൽ താത്ക്കാലിക തസ്തികയിൽ അധ്യാപക നിയമനം നടത്തുന്നു.

എൽ.പി/യു.പി/എച്ച്.എസ്, ടി/എച്ച്.എസ്.എസ്.ടി/എം.സി.ആർ.ടി തസ്തികകളിലേക്കാണ് നിയമനം. സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ ഏപ്രിൽ 15 നകം ബയോഡാറ്റ, സർട്ടിഫിക്കറ്റിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പ്രൊജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സിവിൽ സ്‌റ്റേഷൻ, കൽപ്പറ്റ 673122 വിലാസത്തിൽ അപേക്ഷ നൽകണം.

അപേക്ഷ ഫോറം കൽപ്പറ്റ ഐ.റ്റി.ഡി. പി, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡവലപ്‌മെൻറ് ഓഫീസുകൾ കണിയാമ്പറ്റ, പൂക്കോട്, നല്ലൂർനാട്,നൂൽപ്പുഴ,തിരുനെല്ലി എം.ആർ എസുകൾ, ട്രെബൽ എക്‌സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും.

ഫോൺ: 04935202232.

Share: