അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു

Share:

തിരുവനന്തപുരം: ജില്ലാ കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 15 വൈകീട്ട് 5ന് മുമ്പ് തിരുവനന്തപുരം കുടുംബ കോടതി ജഡ്ജി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.

Share: