അങ്കണവാടി ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

കൊല്ലം : അഞ്ചല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അലയമണ്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉത്താംപള്ളി അങ്കണവാടിയില്‍ ക്രഷ് വര്‍ക്കറെയും ഹെല്‍പ്പറേയും നിയമിക്കും.
യോഗ്യത: ക്രഷ് വര്‍ക്കര്‍ -പ്ലസ് ടു/തത്തുല്യം, ഹെല്‍പ്പര്‍ -പത്താം ക്ലാസ്/തത്തുല്യം.
പ്രായപരിധി: 18-35.
വാര്‍ഡിലെ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഏപ്രില്‍ ഏഴ് വൈകീട്ട് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും അഞ്ചല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 9074172812.
എറണാകുളം : അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂര്‍, പഞ്ചായത്ത് വാര്‍ഡ് എട്ടിലെ 10-ാം നമ്പര്‍ അങ്കണവാടിയിലേക്കും, കാലടി പഞ്ചായത്തിലെ വാര്‍ഡ് 15 ലെ 44-ാം നമ്പര്‍ അങ്കണവാടിയിലേക്കും, തുറവൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒമ്പതിലെ 62-ാം നമ്പര്‍ അങ്കണവാടിയിലേക്കും, അങ്കമാലി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ടിലെ 79 -ാം നമ്പര്‍ അങ്കണവാടിയിലേക്കും, അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിൻ റെ ഭാഗമായി ക്രഷ് വര്‍ക്കര്‍ / ക്രഷ് ഹെല്‍പ്പര്‍മാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് /മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 25-ന് വൈകിട്ട് അഞ്ചുവരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും.
ഫോണ്‍ 0484-2459255