ഹോസ്റ്റല്‍ സൂപ്പര്‍ വൈസര്‍ അഭിമുഖം

ഇടുക്കി : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി ബിരുദവും, ബി.എഡ് യോഗ്യതയുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
നവംബര്‍ 30 തിങ്കളാഴ്ച രാവിലെ 11 ന് കളക്ട്രേറ്റിലുള്ള പട്ടികജാതി വികസന ഓഫീസില്‍ വച്ച് അഭിമുഖം നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം അന്നേദിവസം എത്തിച്ചേരണം .
ഫോണ്‍: 04862 296297





