ഹൈസ്കൂൾ ടീച്ചർ അഭിമുഖം

എറണാകുളം ജില്ല വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) 1st എൻ സി എ – ഹിന്ദു നാടാർ (Category No. 331/2025) തസ്തികയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 20-ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിൽ നടക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷൻ അന്നേ ദിവസം രാവിലെ 8 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസൽ പ്രമാണങ്ങൾ, OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്.
അഡ്മിഷൻ ടിക്കറ്റും കൂടുതൽ വിവരങ്ങളും ഉദ്യോഗാർത്ഥികളുടെ OTR പ്രൊഫൈലിൽ ലഭ്യമാണ്.






