ഹാൻഡ് ലൂം ടെക്നോളജി – ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജി( സേലം ) യിൽ ബിടെക് പ്രോഗ്രാമിലേക്ക് പ്ലസ്ടുക്കാർക്ക് . നാലു വർഷത്തെ കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവരായിരിക്കണം അപേക്ഷകർ. കേരളത്തിൽ നിന്നുള്ളവർക്ക് പത്ത് സീറ്റാണു നീക്കിവച്ചിരിക്കുന്നത്. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. പ്രായ പരിധി 25 വയസ്. എട്ടു മുതൽ പന്ത്രണ്ട് ക്ലാസുവരെ കേരളത്തിൽ പഠിച്ചവർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. സംസ്ഥാനത്തിനു പുറത്തു പഠിച്ചവർക്കും അപേക്ഷിക്കാം. അവർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഹാൻഡ് ലൂം ടെക്നോളജിയിൽ ഡിപ്ലോമ പാസായവർക്കും മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിഎസ്സി പാസായവർക്കും ലാറ്ററൽ എൻട്രി കോഴ്സിന് അപേക്ഷിക്കാം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി 29 സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്.
ഈ മാസം 20നകം അപേക്ഷിക്കണം. ഫോൺ:0427 2296943.
വെബ്സൈറ്റ്: http://www.iihtsalem.edu.in