സ്പെഷലിസ്റ്റ് ഓഫീസര്‍ : ഐബിപിഎസ്
ഐബിപിഎസ് , ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് (സിഡബ്ല്യൂഇ സ്പെഷല്‍) ഇപ്പോൾ അപേക്ഷിക്കാം. 11 ബാങ്കുകളിലെ 710 തസ്തികകളിലാണ് അവസരം. അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈനായാണ്.
www.ibps.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പ്രാഥമിക പരീക്ഷ ഡിസംബറിലും 2023 ജനുവരിയിൽ പൊതുപരീക്ഷയും നടത്തും. പൊതുപരീക്ഷയ്ക്കു ശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും.
ഐടി ഓഫീസര്‍ (സ്കെയില്‍-1), അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്കെയില്‍-1), രാജ്ഭാഷ അധികാരി (ഹിന്ദി-സ്കെയില്‍-1), ലോ ഓഫീസര്‍ (സ്കെയില്‍-1), എച്ച്ആര്‍/പേഴ്സണല്‍ ഓഫീസര്‍ (സ്കെയില്‍-1), മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സ്കെയില്‍-1). എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത: ഓരോ തസ്തികയ്ക്കും ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യതയായ ബിരുദം നേടിയിരിക്കണം.
ഐടി ഓഫീസര്‍, മാനേജര്‍ ക്രെഡിറ്റ്/ഫിനാന്‍സ് എക്സിക്യൂട്ടീവ്, ലോ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതതു മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
200 മാര്‍ക്കിലുള്ള പ്രവേശനപരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്.
അപേക്ഷാഫീസ്: എസ്സി, എസ്ടി, വികലാംഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 175 രൂപയും മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ 850 രൂപയും അപേക്ഷാഫീസായി അടയ്ക്കണം.
അപേക്ഷ അയയ്ക്കേണ്ട വിധം: ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ അഡ്രസ് ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കു മുമ്പായി ഉദ്യോഗാര്‍ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യാനായി സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കണം.
ഓണ്‍ലൈന്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, വിസ/മാസ്റ്റര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്.
ഓഫ്ലൈനായും ഫീസടയ്ക്കാം. ഫീസടച്ച ശേഷം ലഭിക്കുന്ന ഇ-രസീത് സൂക്ഷിച്ചു വയ്ക്കണം. മൊബൈല്‍ നമ്പറും ഇ-മെയില്‍ അഡ്രസും കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പു വരുത്തുണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ibps.in