സ്‌കോര്‍ഷിപ്പിന് അപേക്ഷിക്കാം

593
0
Share:

കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2017-18 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്ലസ് വണ്‍ മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

നിര്‍ദ്ദിഷ്ഠ മാതൃകയിലുള്ള അപേക്ഷ സെപ്തംബര്‍ 30നകം കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

അപേക്ഷാഫോറവും വിശദ വിവരങ്ങളും ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും.

Share: