സ്റ്റെനോഗ്രാഫർ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി എക്സാമിനേഷൻ-2017ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിൽ സ്റ്റെനോഗ്രാഫർമാരായി നിയമനം ലഭിക്കും. 2017 സെപ്റ്റംബർ നാലു മുതൽ ഒന്‍പതു വരെ പരീക്ഷ നടത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.
യോഗ്യത- 12-ാം ക്ലാസ് പാസ്. പ്രായം- 18- 27 വയസ്. 2017 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വിമുക്തഭടൻമാർക്കു പത്തും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ശന്പളം- 9,300- 34,800 രൂപ.
ഗ്രേഡ് പേ- 4,600 രൂപ.
അപേക്ഷാഫീസ്- 100 രൂപ. പട്ടികവിഭാഗക്കാർ/ വികലാംഗർ/ വിമുക്തഭടൻ/ വനിതകൾ എന്നിവർക്കു ഫീസില്ല. ഓഫ് ലൈൻ അപേക്ഷകർ സെൻട്രൽ റിക്രൂട്ട്മെന്റ് ഫീസ്റ്റാന്പ് മുഖേന അടയ്ക്കണം.
പോസ്റ്റ് ഫീ സ്റ്റാന്പ് വാങ്ങി അപേക്ഷാ ഫോമിൽ നിർദ്ദിഷ്ട കോളത്തിൽ ഒട്ടിച്ചശേഷം അതേ കൗണ്ടറിൽനിന്നു തന്നെ റദ്ദ് ചെയ്യണം. തപാൽ ഓഫീസിന്റെ പേരും തീയതിയും തപാൽമുദ്രയിൽ വ്യക്തമായി പതിയണം. ഓണ്‍ലൈൻ വഴി അപേക്ഷ അയയ്ക്കുന്നവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാൻ ഉപയോഗിച്ചോ എസ്ബിഐ നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേനയോ മേൽപ്പറഞ്ഞ ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം- www.ssconline.nic.in അല്ലെങ്കിൽ www.ssconline2.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തണം. പാർട്ട്-1, പാർട്ട്-2 എന്നീ രണ്ട് ഘട്ടങ്ങളിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രാഥമിക വിവരങ്ങൾ നൽകിയ ശേഷം പാർട്ട്-1 രജിസ്ട്രേഷൻ പൂർത്തിയാക്കുക.
വിലാസം- Regional Director (KKR), Staff Selection Commission, 1st Floor, E Wing, Kendriya Sadan, Koramangala, Bangalore, Karnataka- 560034.