സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കേരള, കര്‍ണാടക റീജിയനില്‍ അവസരങ്ങള്‍

367
0
Share:

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കേരള, കര്‍ണാടക റീജണില്‍ കേന്ദ്രസര്‍ക്കാരിന്റെ 14 വിഭാഗങ്ങളില്‍ 44 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ താഴെ ചേർക്കുന്നു:

സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്-ഡിഫന്‍സ് പ്രൊഡക്ഷന്‍)- 02 (ജനറല്‍-01, ഒബിസി- 01)-യോഗ്യത: ഇലക്ട്രോണിക്സ് ബിരുദവും രണ്ടു വര്‍ഷത്തെ പരിചയവും/ ഇലക്ട്രോണിക്സ് ഡിപ്ളോമയും രണ്ടു വര്‍ഷത്തെ പരിചയവും/ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ഡിഗ്രി.

സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കല്‍-ഡിഫന്‍സ് പ്രൊഡക്ഷന്‍)- 03 (ജനറല്‍- 01, ഒബിസി- 01, എസ്സി- 01). യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ളോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും / മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിഗ്രി.

ടെക്നിക്കല്‍ സൂപ്രണ്ടന്റ്(പ്രൊസസിങ്– വീവേഴ്സ് സര്‍വീസ് സെന്റര്‍)- 02 (ജനറല്‍- 02). യോഗ്യത: ടെക്സ്റ്റൈല്‍ പ്രോസസിങ്ങിലോ ടെക്നോളജിയിലോ നാലു വര്‍ഷ ബിരുദം/ ടെക്സ്റ്റൈല്‍ ടെക്നോളജി / പ്രോസസിങ് / ടെക്സ്റ്റൈല്‍ കെമിസ്ട്രി ബിരുദം/ ഡിപ്ളോമ ഇന്‍ ഹാന്‍ഡ്ലൂം ടെക്നോളജി /ടെക്സ്റ്റൈല്‍ ടെക്നോളജി/ പോസ്റ്റ് ഡിപ്ളോമ ഇന്‍ ടെക്സ്റ്റൈല്‍ കെമിസ്ട്രി/ടെക്സ്റ്റൈല്‍ പ്രോസസിങ്.

മാര്‍ക്കറ്റ് ഇന്റലിജന്റ്സ് ഇന്‍സ്പെക്ടര്‍ (ഇക്കണോമിക്സ്- ഡിപ്പാര്‍ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്)-01 (എസ്ടി-01), യോഗ്യത: ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ കോമേഴ്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഇക്കണോമിക്സ് ബിരുദം.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (നാഷണല്‍ റിസര്‍ച്ച് ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് കള്‍ചറല്‍ പ്രോപ്പര്‍ട്ടി)-01(ജനറല്‍) യോഗ്യത: ലൈബ്രറി സയന്‍സിലോ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സിലോ ഉള്ള അംഗീകൃത ബിരുദം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയോ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പൊതുമേഖലയുടെയോ സര്‍വകലാശാലയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍ രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയം.

റിസര്‍ച്ച് അസിസ്റ്റന്റ് (നാഷണല്‍ കമീഷന്‍ ഫോര്‍ മൈനോറിറ്റീസ്)-02 (ജനറല്‍). യോഗ്യത: സോഷ്യല്‍ സയന്‍സ്/ നിയമം/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലുമുള്ള ബിരുദം. ഓണററി ഡിഗ്രിയും പരിഗണിക്കും.

ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)-11( ജനറല്‍-06, ഒബിസി-02, എസ്സി-02, എസ്ടി-01). യോഗ്യത: പത്താം ക്ളാസ് വിജയം, അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റ്.
ലബോറട്ടറി അറ്റന്‍ഡന്റ് (ആനിമല്‍ ഹസ്ബന്‍ഡറി)- 01(ഒബിസി). യോഗ്യത: മെട്രിക്കുലേഷന്‍ വിത്ത് സയന്‍സ്.

ജൂനിയര്‍ ക്ളര്‍ക്ക്(ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍)-01(ജനറല്‍). യോഗ്യത: പ്ളസ്ടു വിജയം, ടൈപ്പ്റൈറ്റിങ്(ഇംഗ്ളീഷ്-35 wpm, ഹിന്ദി-30 wpm).
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഗ്രേഡ് ബി (ഡിപ്പാര്‍ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ്് സ്റ്റാറ്റിസ്റ്റിക്സ്)-01(വിഎച്ച് ജനറല്‍), യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, ഡാറ്റാ എന്‍ട്രി വര്‍ക്കില്‍ പരിചയം. കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്(ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)-01(ജനറല്‍). യോഗ്യത: പത്താം ക്ളാസ് വിജയം, മൂന്നുവര്‍ഷ സിവില്‍ എന്‍ജിനിയറിങ് ഡിപ്ളോമ.

അസിസ്റ്റന്റ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേറ്റര്‍ (ലേബര്‍ ആന്‍ഡ് എംപ്ളോയ്മെന്റ്)-01(ജനറല്‍). യോഗ്യത: സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദം.

ലൈബ്രറി അറ്റന്‍ഡന്റ് (എംടിഎസ്- നാഷണല്‍ റിസര്‍ച്ച് ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് കള്‍ചറല്‍ പ്രോപ്പര്‍ട്ടി)-01 (ജനറല്‍), യോഗ്യത: സയന്‍സ് വിഷയത്തോടെയുള്ള മെട്രിക്കുലേഷന്‍ വിജയം, ലൈബ്രറി സയന്‍സിലുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ലൈബ്രറിയിലുള്ള രണ്ടു വര്‍ഷത്തെ പരിചയം.

ഡാറ്റാ ഗ്രേഡ് ബി (പ്രതിരോധ മന്ത്രാലയം)-04 (ജനറല്‍-02, എസ്ടി-02). യോഗ്യത: മാത്തമാറ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലുമുള്ള അംഗീകൃതബിരുദം.

അപേക്ഷ അയക്കേണ്ട അവസാന തീയതി: സെപ്തംബര്‍: 24.
കൂടുതൽ വിവരങ്ങൾക്ക്: http://ssckkr.kar.nic.in

Share: