സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസിൻറെ ആഭിമുഖ്യത്തിൽ മുൻ സൈനികരുടെ മക്കൾക്കായി നൽകിവരുന്ന വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.
2025-26 അധ്യയന വർഷത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡിനാണ് പ്രധാനമായും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അർഹരായ വിദ്യാർത്ഥികൾ നിർദ്ദിഷ്ട അപേക്ഷാ ഫോമിനോടൊപ്പം മാർക്ക് ലിസ്റ്റിൻറെ പകർപ്പ്, മുൻ സൈനികൻറെ ഡിസ്ചാർജ് ബുക്കിൻറെ പകർപ്പ്, ഐഡന്റിറ്റി കാർഡ്, ബാങ്ക് പാസ്ബുക്ക് വിവരങ്ങൾ തുടങ്ങിയവ സഹിതം ആഗസ്റ്റ് 31-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484-2422239 എന്ന ഫോൺ നമ്പറിലോ, zswoekm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.




