സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

തിരുഃ 2026-27 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2026 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ കോഴ്സിനു ഒന്നാം വർഷം ചേർന്നവരും ആയിരിക്കണം.
പ്രായപരിധി 18-25 നും ഇടയിൽ.
അപേക്ഷകർ www.scholarship.gov.in വഴി ഫ്രഷ് റിന്യുവൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കണം.
അവസാന തീയതി നവംബർ 30.
വിവരങ്ങൾക്ക്: www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in




