സീനിയര്‍ റെസിഡൻറ്

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി, റേഡിയോ ഡയഗ്നോസിസ് സീനിയര്‍ റെസിഡൻറ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിനു ജൂണ്‍ 21ന് രാവിലെ 11 മുതല്‍ വോക്ക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തും.
ബന്ധപ്പെട്ട വിഭാഗത്തില്‍ പി.ജി.യും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രതിമാസ വേതനം: 73,500 രൂപ.
പ്രായപരിധി: 40 വയസ്.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പ്രിന്‍സിപ്പാളിൻറെ കാര്യാലയത്തില്‍ ഹാജരാകണം.
വിവരങ്ങള്‍ക്ക്: www.gmckollam.edu.in ഫോണ്‍: 0474 2572574.