സാനിറ്ററി കെമിസ്റ്റ് ഒഴിവ്

തിരുവല്ല: കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി കണ്ട്രോൾ സബ്ഡിവിഷൻ തിരുവല്ല സാനിറ്ററി കെമിസ്റ്റ് തസ്തികയിൽ STB വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള 1 ഒഴിവ് നിലവിലുണ്ട്.
ബി.എസ്.സി കെമിസ്ട്രിയും വാട്ടർ ക്വാളിറ്റി അനാലിസിസിലും മോണിറ്ററിങ്ങിലുമുള്ള 3 വർഷത്തെ പ്രവൃത്തിപരിചയവും / എം.എസ്.സി കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
മേൽപ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണ ക്രമത്തിൻറെ അടിസ്ഥാനത്തിൽ പരിഗണിക്കും.
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 6നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.





