സയൻറിഫിക് അപ്രൻറിസ് നിയമനം

കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിൽ മേഖലാ ലബോറട്ടറിയിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയൻറിഫിക് അപ്രൻറിസ്മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ ഒൻപതിന് രാവിലെ 11ന് നടക്കും.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 32 വയസ്സിൽ കവിയരുത്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രി, മൈക്രോബയോളജി, സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം.
കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം വിദ്യാഭ്യാസ യോഗ്യതകളുടെയും ആധാർ കാർഡിന്റെയും അസ്സലും പകർപ്പുകളും സഹിതം കോഴിക്കോട് ലിങ്ക് റോഡിലെ സമൂരിയൻസ് സ്ക്വയറിലെ മൂന്നാം നിലയിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിൻറെ കോഴിക്കോട് മേഖലാ കാര്യാലയത്തിൽ കാര്യാലയത്തിൽ ഹാജരാകണം.






