സഫായി വാല: 154 ഒഴിവുകൾ
ജലന്ധര്‍ കന്റോണ്‍മെന്റ് ബോര്‍ഡില്‍ സഫായി വാല തസ്തികയില്‍ 154 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍-55, എസ്.സി-40, ഒ.ബി.സി-59 എന്നിങ്ങനെ ആണ് ഒഴിവുകള്‍. മൊത്തം ഒഴിവുകളില്‍ 5 എണ്ണം ഭിന്ന
ശേഷിക്കാര്‍ക്ക് നീക്കി വച്ചതാണ്.
യോഗ്യത: എട്ടാം ക്ലാസ് /തത്തുല്യം. സ്റ്റേറ്റ് സ്കൂള്‍ എജുക്കേഷന്‍ ബോഡില്‍ അഫിലിയേറ്റ് ചെയ്തോ അംഗീകരിച്ചതോ ആയിരിക്കണം യോഗ്യത. ശാരീരിക ക്ഷമതാ പരിശോധന, ലിറ്ററസി ടെസ്റ്റ് എന്നിവ നടത്തി ആവും തിരഞ്ഞെടുപ്പ്.
പ്രായം: 18-25 വയസ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്ത ഭടന്മാര്ക്കും കേന്ദ്ര സര്‍ക്കാരിന്റെ ചട്ടമനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി വെച്ചാണ് പ്രായം കണക്കാക്കുക.
ഫീസ്: ജനറല്‍ വിഭാഗത്തിനു 500 രൂപയും സംവരണ വിഭാഗത്തിനു 250 രൂപയും . ഓണ്‍ലൈന്‍ ആയിട്ടാണ് ഫീസ് അടക്കേണ്ടത്.
വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.cbjalandhar.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2018 ജനുവരി 10