സംസ്കൃത അധ്യാപക ഒഴിവ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2026–27 അദ്ധ്യായന വര്‍ഷത്തേക്ക് സംസ്കൃത വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് ജൂൺ 15 രാവിലെ 11ന് അഭിമുഖം നടത്തും.
യു.ജി.സി നിഷ്കര്‍ഷിച്ച യോഗ്യതയുള്ളവരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാര്‍ത്ഥികൾ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകൾ പ്രിന്‍സിപ്പൽ മുന്‍പാകെ ഹാജരാകണം.






