വ്യോമസേനയിൽ അവസരം
വ്യോമസേനയുടെ ഫ്ളൈയിംഗ് ബ്രാഞ്ചുകളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. 2015 മേയ് 21 നോ അതിനുശേഷമോ എൻസിസി എയർവിംഗ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റ് നേടിയവർക്കു മാത്രമേ അപേക്ഷിക്കാനാവൂ.
യോഗ്യത- 60 ശമതാനം മാർക്കോടെ ഏതെങ്കിലും ബിരുദം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിഇ/ബിടെക് യോഗ്യത.
എയ്റോനോട്ടിക്കൽ എൻജിനീയർ(ഇലക്ട്രോണിക്സ്): കുറഞ്ഞതു മൊത്തം 60% മാർക്കോടെ നാലു വർഷ ബിരുദം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷ എന്നിവയുടെ എയും ബിയും സെക്ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് നടത്തുന്ന ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം.
എയ്റോനോട്ടിക്കൽ എൻജിനിയർ(മെക്കാനിക്കൽ)- കുറഞ്ഞതു മൊത്തം 60% മാർക്കോടെ നാലു വർഷത്തെ ബിരുദം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്(ഇന്ത്യ)നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം.
തെരഞ്ഞെടുപ്പ് രീതി- തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.കൂടുതൽ വിവരങ്ങൾ ക്ക് www.careerairforce.nic.in എന്ന സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15.