വെറ്ററിനറി താൽക്കാലിക ഒഴിവ്

Share:

പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എം എസ് യു പിജി വെറ്റ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. 2026 ജനുവരി ഒന്നിന് 41 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.

ശമ്പളം 61,000 രൂപ.

എം വി എസ് സി (സർജറി/മറ്റ് വിഷയം) അല്ലെങ്കിൽ വേൾഡ് വെറ്ററിനറി സർവീസസിന്റെ സർജറി പരിശീലന സർട്ടിഫിക്കറ്റോടു കൂടിയ ബിവിഎസ്സി എഎച്ച്, കെ എസ് വി സി രജിസ്‌ട്രേഷൻ, മലയാള പരിജ്ഞാനം, എൽഎംവി ലൈസൻസ് എന്നിവയാണ് യോഗ്യത.

യോഗ്യരായവർ സെപ്റ്റംബർ 22നകം അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

Share: