വിജ്ഞാന മെഗാ തൊഴിൽമേള: 12ന്

Share:

ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി ചേർത്തല ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ എംആർഎഫ് കമ്പനിയുടെ കോട്ടയം ശാഖയിലേക്കുള്ള ഇൻ്റേൺഷിപ്പ് അഭിമുഖം ഫെബ്രുവരി 12ന് നടക്കും.

എസ് എസ് എല്‍ സി, ഹയർസെക്കൻഡറി, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, എൻജിനീയറിങ് (ബിഇ/ബി ടെക്) ബിരുദധാരികളായ 21നും 24നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാം.

ഇൻ്റേൺ ട്രെയിനി ഒഴിവിലേക്കാണ് നിയമനം. 200 ഒഴിവുകളാണുള്ളത്.

ശമ്പളം: 17,500 – 20,500 രൂപ

രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്നു വരെയാണ് അഭിമുഖം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 95624 08344.

Share: