ലാസ്റ്റ് ഗ്രേഡ്എട്ടരലക്ഷംഅപേക്ഷകർ

649
0
Share:

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കു 854811 അപേക്ഷകർ. കഴിഞ്ഞവർഷം 13 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇത്തവണ ബിരുദമുള്ളവരെ ഈ തസ്തികയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതിനാൽ നാലു ലക്ഷത്തോളം അപേക്ഷകരെ മാത്രമേ അധികൃതർ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാൽ, വിലക്കിയിട്ടും ബിരുദം യോഗ്യത നേടിയവർ വൻതോതിൽ ഈ തസ്തികയിലേക്ക് അപേക്ഷിച്ചതായാണ് കരുതുന്നത്. ഇതാണ് അപേക്ഷകർ വർധിക്കാൻ കാരണം.

ബിരുദമുള്ളവർ അപേക്ഷിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പി.എസ്.സി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒറ്റത്തവണ രജിസ്ട്രേഷനിൽ ഡിഗ്രിയോഗ്യത ചേർക്കാത്തവരാണ് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. 141028 പേർ അപേക്ഷ സമർപ്പിച്ച തിരുവനന്തപുരത്താണ് കൂടുതൽ അപേക്ഷകർ ഉള്ളത്. കാസർകോടാണ് കുറവ്.29315 അപേക്ഷകർ. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അപേക്ഷകർ അരലക്ഷത്തിന് മുകളിലാണ്. ബി.എസ്സി, ബി.എ, ബി.കോം, എൻജിനീയറിങ് ബിരുദം എന്നിവ നേടിയവർ വൻതോതിൽ അപേക്ഷ സമർപ്പിച്ചതായാണ് അധികൃതർ പറയുന്നത്.
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷ സെപ്റ്റംബറിൽ ഉണ്ടാകാനാണ് സാദ്ധ്യത . പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ലഘുഗണിതം, മാനസികശേഷി പരിശോധന എന്നീ വിഷയങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Share: