മെഡിക്കൽ ഓഫീസർ : വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഇ.എസ്.ഐ. ഡിസ്പെന്‍സറികളില്‍ ഉണ്ടാകാനിടയുളള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് വേണ്ടി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ ആഗസ്റ്റ് മൂന്ന് രാവിലെ 11 മണിക്ക് കൊല്ലം പോളയത്തോടുളള ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തേണ്ടതാണ്.
യോഗ്യത: എം.ബി.ബി.എസും നിലവിലുളള രജിസ്ട്രേഷനും.
ശമ്പളം: 54,200 രൂപ.
താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍: 0474 2742341