മയക്കുമരുന്നുണ്ട് , സൂക്ഷിക്കുക

595
0
Share:

മയക്കുമരുന്നിന്റെ ഉപഭോഗം വിദ്യാർഥികൾക്കിടയിൽ അനുദിനം വർദ്ധിച്ചു വരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു .

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ചുറ്റും വളർന്നുവരുന്ന മയക്കുമരുന്നു കച്ചവടക്കാരുടെ കെണിയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു രക്ഷിതാക്കൾ കൂടി മനസുവെക്കേണ്ടതുണ്ട് .

ലഹരിക്കെണിയിൽ അകപ്പെട്ടാൽ മോചിതരാകാൻ പ്രയാസമാണ്‌. ലഹരിവസ്തുവിന്റെ ഉപയോഗം മൂന്നോ നാലോ മാസം കൂടുമ്പോൾ വർധിപ്പിക്കേണ്ടിവരും. കൂടുതൽ ഉപയോഗിക്കുന്തോറും ശരീരത്തിലെ നാഡീവ്യൂഹങ്ങളെ തളർത്തിക്കൊണ്ടിരിക്കും.

എൽഎസ്ഡി, എംഡിഎംഎ എന്നിങ്ങനെയുള്ള പുതുപുത്തൻ ലഹരിയിനങ്ങൾ മറ്റുള്ളവപോലെതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണ്‌. ത്രീഡി ഇഫക്ടുണ്ടാക്കുന്നവയാണവ. ഹൃദയമിടിപ്പിന്റെ പൾസ്‌ നിരക്ക്‌ കുറയ്ക്കും. പ്രത്യുത്പാദനശേഷി തകരാറിലാകും. യുവതികൾക്കു ഗർഭഛിദ്ര സാധ്യത കൂടുതലാണ്‌. കുഞ്ഞുങ്ങൾക്കു മാനസികവും ശാരീരികവുമായ വൈകല്യവും ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്നാണ്‌ പഠനങ്ങൾ വ്യക്തമാക്കുന്നത്‌.

ലഹരിവസ്തുക്കളുടെ ഉപയോഗം ശരീരത്തിലെ ജൈവ-രാസ സന്തുലിതാവസ്ഥയെ അവതാളത്തിലാക്കും. ഹൃദയം, കരൾ, വൃക്ക, ശ്വാസകോശം എന്നിവ അടക്കമുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കും. സുദീർഘമായ ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്ക്‌ അടിമയാകും. തലച്ചോറിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കും. ഓർമശേഷി നഷ്ടപ്പെടും. ബുദ്ധിശേഷിയേയും ചിന്താശേഷിയേയും ബാധിക്കും. ഏകാഗ്രത ഇല്ലാതാകും. വന്ധ്യതയ്ക്കും സാധ്യതയുണ്ട്‌.
ലഹരി ഉപയോഗംമൂലം മാനസിക സമനില തെറ്റിപ്പോയവർ അനവധിയാണ്‌. ചില വർണങ്ങളോടു പ്രത്യേക ആസക്തിയുണ്ടാക്കും. വിഷാദരോഗികളായി മാറിയവർ അനവധിയാണ്‌. ലഹരിയുടെ ഉ?​‍ാദം പലരേയും കൊലയാളികൾ അടക്കമുള്ള കൊടുംകുറ്റവാളികളാക്കി മാറ്റുന്നു. സാമ്പത്തിക തകർച്ചയ്ക്കും കുടുംബ ശിഥിലീകരണത്തിനുമെല്ലാം ലഹരി വഴിയൊരുക്കും.

ലഹരിവസ്തുക്കളെ തടയാൻ ബോധവത്കരണവും ചിട്ടയായ പരിശോധനയും ആവശ്യമാണ്‌. അധികാരികൾ മാത്രമല്ല, സമൂഹം ഒരേമനസോടെ ജാഗ്രതയോടെ ചെറുത്തുനിന്നില്ലെങ്കിൽ നമ്മുടെ യുവതലമുറ മയങ്ങിക്കിടന്നുപോകും. രാജ്യത്തിനുതന്നെ ഭീഷണിയാകുന്ന ദുരന്തം ഒഴിവാക്കാൻ ഉണർന്നിരിക്കാം.
നമ്മുടെ യുവതലമുറ മയക്കുമരുന്നിലേക്കു വഴിതെറ്റിപ്പോകാതിക്കാൻ സമൂഹം ജാഗ്രത പാലിക്കണമെന്നു നാർകോട്ടിക്സ്‌ കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറൽ രാജീവ്‌ മേത്ത.

മാതാപിതാക്കൾ, കോളജ്‌ സ്കൂൾ അധികാരികൾ, അധ്യാപകർ, ഡോക്ടർമാർ സന്നദ്ധ സംഘടനകൾ, മാധ്യമങ്ങൾ, യുവാക്കൾ ഇടപെടുന്ന ഇതരമേഖലകളിലുള്ളവർ തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. തി?യിൽ മയങ്ങിക്കിടക്കുന്ന തലമുറയെയല്ല സമൂഹത്തിന്‌ ആവശ്യം. കരുത്തുറ്റ, ഊർജസ്വലരായ യുവത്വമാണ്‌ നമുക്കുണ്ടാകേണ്ടത്‌: രാജീവ്‌ മേത്ത പറഞ്ഞു.

 

Share:

Leave a reply