മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാര മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നല്‍കി വരുന്ന മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ജനുവരി 17 ന് മുമ്പ് ലഭിക്കണം.

വിശദ വിവരങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ ഒഫീഷ്യല്‍ വെസൈറ്റായ www.minoritywelfare.kerala.gov.in സന്ദര്‍ശിക്കുക അല്ലെങ്കില്‍ ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ വകുപ്പ്, വികാസ് ഭവന്‍, നാലാം നില , തിരുവനന്തപുരം, 695 033 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫോണ്‍: 0471 2300523, 2300524.

Share: