ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ ക്ഷണിച്ചു

Share:

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2017 -18 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന സര്‍വകലാശാല നിലവാരത്തിലുളള പുസ്തകങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താക്കളില്‍ നിന്ന് കെയ്യഴുത്ത് പ്രതികള്‍ ക്ഷണിച്ചു. സിലബസ് പ്രകാരം തയാറാക്കിയിട്ടുളളതും ഹയര്‍സെക്കന്‍ഡറി, പോളിടെക്‌നിക്, ബിരുദ -ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഉപയോഗിക്കാവുന്നതുമായ പുസ്തകങ്ങളാണ് സമര്‍പ്പിക്കേണ്ടത്. സോഫ്ട്‌കോപ്പിയും സമര്‍പ്പിക്കാം.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗ്രന്ഥകര്‍ത്താക്കളില്‍ നിന്ന് ശാസ്ത്ര-സാങ്കേതിക ശാസ്ത്ര വിഷയങ്ങളില്‍ ഗ്രന്ഥങ്ങളും ക്ഷണിക്കുന്നു.
വിശദവിവരങ്ങള്‍ www.keralabhashainstitute.org യില്‍ ലഭിക്കും

Share: