ബയോമെഡിക്കൽ എൻജിനിയറിങ് ലക്ചറർ ഒഴിവ്

Share:

പത്തനംതിട്ട, വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ബയോമെഡിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, മാർക്ക് ലിസ്റ്റുകൾ, പത്താം ക്ലാസ്/തത്തുല്യ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 6 രാവിലെ 10ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജ് ഓഫീസിൽ നടക്കുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

Share: