പ്രിൻസിപ്പൽ തസ്തിക: വാക്ക്-ഇൻ-ഇൻറർവ്യൂ

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, കായംകുളം, ആലുവ, തൊടുപുഴ, കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി, പേരാമ്പ്ര എന്നിവടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് താൽക്കാലികമായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും.
നിശ്ചിത യോഗ്യതയുള്ളവർ പൂർണ്ണമായ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ, പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 16 (തിരുവനന്തപുരം, പത്തനംതിട്ട, കായംകുളം, ആലുവ, തൊടുപുഴ എന്നിവിടങ്ങളിലെ നിയമനത്തിന്), ജൂലൈ 17 (കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിലെ നിയമനത്തിന്) എന്നീ തീയതികളിൽ രാവിലെ 10 മണിക്ക് തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിലുള്ള ഫിഷറീസ് വകുപ്പിൻറെ കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. പ്രായം- 25 നും 67 നുമിടയിൽ (01.01.2026 അടിസ്ഥാനത്തിൽ).
യോഗ്യത- യൂണിവേഴ്സിറ്റികൾ, ഗവൺമെൻറ/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം.
പരിചയം- വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയമുള്ളവർക്കും ശാസ്ത്ര-മാനവിക വിഷയങ്ങളിൽ അദ്ധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവ്വഹണ പരിചയമുള്ളവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.mwdscholarship.kerala.gov.in
ഫോൺ : 0471-2300526, 2302090.





