പി.എസ്.സി പ്രമാണ പരിശോധന

492
0
Share:

കൊല്ലം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ : 194/17 പ്രകാരം അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 20 മുതല്‍ 24 വരെ കൊല്ലം ജില്ലാ ആഫീസില്‍ ഒറ്റത്തവണ പ്രമാണ പരിശോധന നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ യോഗ്യതാ പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും (ലഭിച്ചിട്ടുണ്ടെങ്കില്‍) മറ്റ് പ്രമാണങ്ങളും സഹിതം നിശ്ചിത തീയതിയിലും സമയത്തും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം ജില്ലാ ആഫീസില്‍ ഹാജരാകണം. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ ഈ തസ്തികയ്ക്ക് വേണ്ട എല്ലാ യോഗ്യതകളുടെയും പ്രമാണ പരിശോധന ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും ഹാജരാകേണ്ടതില്ല.

Share: