പട്ടികജാതി വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിംഗിന് ധനസഹായം
മെഡിക്കൽ,എൻട്രൻസ് പരീക്ഷകളെഴുതുവാൻ താൽപ്പര്യമുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ ‘വിഷൻ’പദ്ധതി പ്രകാരം 2017-18 വർഷം എൻട്രൻസ് പഠനത്തിന് അപേക്ഷ ക്ഷണിച്ചു.
2017-18 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ച പ്ലസ് വണിന് സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കുന്ന, വാർഷിക വരുമാനം 4.50 ലക്ഷം രൂപയിൽ താഴെയുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് അപേക്ഷിക്കാം.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സെന്ററുകളിൽ നിന്നും പരിശീലനം നേടുന്നതിന് മാത്രമേ ധനസഹായം അനുവദിക്കൂ. നിശ്ചിത അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 31 നകം ജില്ലാ പട്ടികാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
പ്രവേശനം നേടാവുന്ന സ്ഥാപനങ്ങളുടെ വിവരം ജില്ലാ ഓഫീസിൽ നിന്നും അറിയാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു