നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ നവ. 6ന്

597
0
Share:

പത്താംക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര ബിരുദവും പിഎച്ച്ഡി കോഴ്സും വരെ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് തെരഞ്ഞെടുക്കുന്നതിനുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ സംസ്ഥാന പരീക്ഷ നവംബര്‍ ആറിന് നടത്തും. സംസ്ഥാനതല പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ദേശീയ തല പരീക്ഷ പിന്നീട് നടത്തും. ദേശീയ തലത്തിലുളള പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലോ കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിലോ 2016–17 അധ്യയന വര്‍ഷം പത്താം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതല പരീക്ഷക്ക് അപേക്ഷിക്കാം. 2015–16 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ളാസിലെ വര്‍ഷാവസാന പരീക്ഷക്ക് ഭാഷേതര വിഷയങ്ങള്‍ക്ക് 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം.

www.scert.kerala.gov വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ് 250 രൂപ. എസ്സി/എസ്ടി/ബിപിഎല്‍ വിഭാഗത്തിന് 100 രൂപ. അപേക്ഷാഫീസും എസ്സിഇആര്‍ടി വെബ്സൈറ്റിലെ എസ്ബിടി ലിങ്കിലൂടെ ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈന്‍ അടച്ചതിന്റെ പ്രിന്റൌട്ട് എടുക്കണം. തുടര്‍ന്ന് എസ്ബി കളക്ട് റഫറന്‍സ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ത്തശേഷം അപേക്ഷ പൂരിപ്പിക്കാം. ചെലാന്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് എസ്ബിടി ശാഖയിലും ഫീസ് അടയ്ക്കാം. ബാങ്കില്‍ ഫീസടയ്ക്കുന്നവര്‍ക്ക് ചെലാന്‍ പ്രിന്റൌട്ടെടുത്ത് ഫീസടച്ച് 48 മണിക്കൂറിനുശേഷമേ തുടര്‍ന്ന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയൂ.
അപേക്ഷാഫോറത്തിന്റെയും പ്രിന്റൌട്ടും വിജ്ഞാപനത്തില്‍ പറയുന്ന രേഖകളും സഹിതം സെപ്തംബര്‍ 10നകം ലെയ്സണ്‍ ഓഫീസര്‍, സ്റ്റേറ്റ് ലെവല്‍ എന്‍ടിഎസ് എക്സാമിനേഷന്‍, എസ്സിഇആര്‍ടി, പൂജപ്പുര, തിരുവനന്തപുരം–12 എന്ന വിലാസത്തില്‍ ലഭിക്കണം.

Share: