ധീരമായ കാൽവെപ്പ്

498
0
Share:

പ്രൊഫ . വി. ഗോപാലകൃഷ് ണകുറുപ്പ്
(മുൻ ചെയർമാൻ , പബ്ലിക്‌സർവ്വീസ് കമ്മീഷൻ)

വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയും അവിടെ നടപ്പായിവരുന്ന ഉദാരവൽക്കരണ നയങ്ങളും സാങ്കേതിക വളർച്ചയും സ്വകാര്യ മേഖലയുടെ വളർന്നുവരുന്ന പങ്കാളിത്തവും തൊഴിലിനെക്കുറിച്ചു വിവരങ്ങൾ നല്‌കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

രിയർമാഗസിന് (www.careermagazine.in ) ഞാൻ എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.
1984-ൽ പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ ഈ വിഭാഗത്തിൽ വേറെ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നില്ല എന്നുള്ളത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഈ വിഭാഗം പ്രസിദ്ധീകരണത്തിലെ പ്രവണതയുടെ സൃഷ് ടാവായി കരിയർ മാഗസിൻ മുന്നിൽ നില്ക്കുന്നു.

വർദ്ധിച്ചു വരുന്ന അഭ്യസ്‌തവിദ്യരും അതിനൊപ്പം വളരാത്ത തൊഴിലവസരങ്ങളും നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ഒരു പ്രതിസന്ധിയാണ് വരുത്തുന്നത്. എന്നാൽ തൊഴിലവസരങ്ങളെ കുറിച്ചുള്ള അറിവ് പകർന്നു കൊടുക്കുമ്പോൾ അവിടെ മത്സരത്തിനു അവസരം ഉണ്ടാകുന്നു. ഇത് കഴിവുറ്റ മനുഷ്യ വിഭവത്തിൻ്റെ തിരഞ്ഞെടുപ്പിന് തൊഴിൽദായകർക്ക് സഹായകമാവുകയും ചെയ്യുന്നു.

വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയും അവിടെ നടപ്പായിവരുന്ന ഉദാരവൽക്കരണ നയങ്ങളും സ്വകാര്യ മേഖലയുടെ വളർന്നുവരുന്ന പങ്കാളിത്തവും സാങ്കേതിക വളർച്ചയും തൊഴിലിനെക്കുറിച്ചു വിവരങ്ങൾ നൽകുന്ന ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു .

1984-ൽ ഒരു പ്രസിദ്ധീകരണം – കരിയർ മാഗസിൻ – മാത്രമുണ്ടായിരുന്നിടത്ത് തൊഴിലവസരങ്ങളെ കുറിച്ചുള്ള വാർത്തകളുമായി ഇന്ന് ധാരാളം പ്രസിദ്ധീകരണങ്ങൾ പ്രചാരം നേടിയിരിക്കുന്നു. കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളുടെ കൂട്ടത്തിൽ നിന്നാണ് ഈ പ്രസിദ്ധീകരണങ്ങൾ എന്നതു ശ്രദ്ധേയമാണ്. കരിയർ മാഗസിൻ ഈ രംഗത്ത് കാണിച്ച ധീരമായ കാൽവെപ്പ് മറ്റുപലർക്കും മാർഗ്ഗദർശകമായി. തൊഴിൽ തേടുന്നവരുടെ സഹായിയായി, ഉപദേശകനും വഴികാട്ടിയുമായി കരിയർ മാഗസിൻ വളർച്ചയുടെപാതയിൽ മുന്നോട്ടുപോകും എന്നതിന് സംശയമില്ല .

കരിയർ മാഗസിൻ ഈ രംഗത്ത് കാണിച്ച ധീരതയെ, കർമ്മകുശലതയെ സേവനതല്പരതയെ ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു. വിജ്ഞാനതല് പരരും വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നവരുമായ ഉദ്യോഗാർത്ഥികളുടെ സർവ്വസ്വവും ആകട്ടെ ഈ പ്രസിദ്ധീകരണം.

വളർച്ചയുടെ പടവുകൾ അനായാസം കയറുവാൻ കരിയർ മാഗസിന് കഴിയട്ടെ..

www.careermagazine.co.in

Share: