തുല്യതാ കോഴ്‌സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കണ്ടറി, പത്താംതരം തുല്യതാ കോഴ്‌സസുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഔപചാരിക പത്താം ക്ലാസോ തുല്യതാ പത്താം ക്ലാസോ ജയിച്ചവര്‍ക്കും പ്ലസ് ടൂ തോറ്റവര്‍ക്കും ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം. ഏഴാം ക്ലാസ് ജയിച്ചവര്‍ക്കും പത്താം ക്ലാസ് തോറ്റവര്‍ക്കും പത്താംതരം തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധി 17 വയസ്. അപേക്ഷ ഫൈന്‍ ഇല്ലാതെ ജൂലൈ 20 വരെയും ഫൈനോടു കൂടി ജൂലൈ 31 വരെയും കൊല്ലം ജില്ലാ പഞ്ചായത്തിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ സ്വീകരിക്കും.
വിശദ വിവരങ്ങള്‍ 0474-2798020, 9448364181, 9847723899, 9645066242 7559086657 എന്നീ നമ്പരുകളില്‍ ലഭിക്കും.