താത്ക്കാലിക നിയമനം: അഭിമുഖം 18ന്

തിരുഃ വിഴിഞ്ഞം (ന്യൂ) മൂക്കോല കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിൽ 180 ദിവസത്തേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.റ്റി അല്ലെങ്കിൽ ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും, ഇ.സി.ജി ടെക്നീഷ്യൻ കോഴ്സും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഇ.സി.ജി ടെക്നീഷ്യൻ കം മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്കും അപേക്ഷിക്കാം. ബി ഫാം അല്ലെങ്കിൽ ഡി ഫാം ഉള്ളവർക്കാണ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അവസരം.
മൂന്ന് തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ മുൻഗണന നൽകുന്നതായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ മൊബൈൽ നമ്പർ സഹിതമുള്ള ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ജൂലൈ 18 ഉച്ചയ്ക്ക് 2 മണിക്ക് ആശുപത്രിയിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു.






