ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

വയനാട് : സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസിലും ഓഫിസിൻ്റെ പരിധിയിലെ പൂതാടി, ചീങ്ങേരി, നൂൽപ്പുഴ, പുൽപള്ളി, സുൽത്താൻ ബത്തേരി ടി ഇ ഓഫിസുകളിലും പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു.
പ്രായപരിധി: 2026 ജൂലൈ ഒന്നിന് 25നും 35 നും മദ്ധ്യേ.
ഹോണറേറിയo : പ്രതിമാസം 13000 രൂപ
കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് താല്പര്യമുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റ എൻട്രി (ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിങ്) ഇൻ്റെർനെറ്റ് എന്നിവയിൽ പരിജ്ഞാനമുള്ളവരുമായ സുൽത്താൻ ബത്തേരി താലൂക്കിൽ താമസിക്കുന്ന പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടൈപ്പ് റൈറ്റിങ് പാസായവർക്ക് മുൻഗണന ഉണ്ടായിരിക്കും.
താല്പര്യമുള്ളവർ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകൾ സഹിതം സുത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടിക വർഗ വികസന ഓഫിസിൽ ജൂലൈ 23ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍- 04936-221074





