ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

Share:

കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ജില്ലാപദ്ധതിയുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ (ഒരു ഒഴിവ്) നിയമിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുളള പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും:

1) പ്ലസ് ടു പാസ്സായതും ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും 6 മാസത്തില്‍ കുറയാതെയുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് ജയം
2) മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗില്‍ പരിജ്ഞാനം
3) അഡോബ്‌പേജ് മേക്കര്‍, ഡോക്കുമെൻ റ് തയ്യാറാക്കല്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം. ഡിസിഎ /ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതയാണ്.

ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 18 ന് വൈകീട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ ലഭിക്കണം.
ഫോണ്‍: 0495-2371907.

Share: