ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം

കണ്ണൂർ : ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിനായി അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നഴ്സിംഗ് ഉള്‍പ്പെടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ പാരാമെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് നിയമനം.
നഴ്‌സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് -ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 21-35 ആണ് പ്രായപരിധി.
ഒരുവര്‍ഷമാണ് നിയമന കാലാവധി.
ട്രൈബല്‍ പാരാമെഡിക്സ് നിയമനം ലഭിക്കുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് യാതൊരുവിധ അര്‍ഹതയും ഉണ്ടായിരിക്കുന്നതല്ല.
നഴ്‌സിംഗ്/ഫാര്‍മസി/ പാരാമെഡിക്കല്‍ കോഴ്സ് ബിരുദ യോഗ്യതയുള്ളവര്‍ക്ക് 18,000 രൂപയും നഴ്സിംഗ്/ഫാര്‍മസി/ പാരാമെഡിക്കല്‍ കോഴ്സ് ഡിപ്ലോമയുള്ളവര്‍ക്ക് 15,000 രൂപയും പ്രതിമാസ ഹോണറേറിയം ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഐ.ടി.ഡി. പ്രൊജക്ട് ഓഫീസില്‍ മാര്‍ച്ച് പത്തിന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം.
ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല.
അപേക്ഷാ ഫോറത്തിൻ റെ മാതൃക www.stdd.kerala.gov.in, ഐ.ടി.ഡി. പ്രൊജക്ട് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍- 0497-2700357