ടെ​ക്​​നി​ക്ക​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂൾ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Share:

​സം​സ്​​ഥാ​ന​സ​ർ​ക്കാ​ർ നിയന്ത്രണത്തിലുള്ള ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ കീ​ഴി​ലെ 15 ടെ​ക്​​നി​ക്ക​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ ഒ​ന്നാം വ​ർ​ഷ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഗ്രൂ​പ്പു​ക​ൾ, വി​ഷ​യ​ങ്ങ​ൾ:
​പതിനൊന്നാം  ക്ലാ​സി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​യ​ൻ​സ്​ എ​ന്നീ​ ഗ്രൂ​പ്പു​ക​ളാ​ണു​ള്ള​ത്.  ടെ​ക്​​നി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഒാ​രോ ഗ്രൂ​പ്പി​ലും പ​ഠി​ക്ക​ണം.

ഒാ​രോ ഗ്രൂ​പ്പി​ലും മൂ​ന്ന്​ പാ​ർ​ട്ടു​ക​ളു​ണ്ടാ​വും.

ഫി​സി​ക്ക​ൽ സ​യ​ൻ​സ്​ ഗ്രൂ​പ്പി​ൽ പാ​ർ​ട്ട്​ I ഇം​ഗ്ലീ​ഷ്, പാ​ർ​ട്ട്​ II ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ​െഎ.​ടി (തി​യ​റി ആ​ൻ​ഡ്​ പ്രാ​ക്​​ടി​ക്ക​ൽ), പാ​ർ​ട്ട്​ III ഫി​സി​ക്​​സ്​ (തി​യ​റി ആ​ൻ​ഡ്​​ പ്രാ​ക്​​ടി​ക്ക​ൽ), കെ​മി​സ്​​ട്രി (തി​യ​റി ആ​ൻ​ഡ്​​ പ്രാ​ക്​​ടി​ക്ക​ൽ), മാ​ത്ത​മാ​റ്റി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സി​സ്​​റ്റം​സ്​ (തി​യ​റി ആ​ൻ​ഡ്​ പ്രാ​ക്​​ടി​ക്ക​ൽ) എ​ന്നി​വ​യാ​ണ്​ വി​ഷ​യ​ങ്ങ​ൾ.

ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​യ​ൻ​സ്​ ഗ്രൂ​പ്പി​ൽ മി​ക്ക​വാ​റും എ​ല്ലാ വി​ഷ​യ​ങ്ങ​ളും ഇ​തു​ത​ന്നെ​യാ​ണ്.

ഫി​സി​ക്ക​ൽ സ​യ​ൻ​സ്​ ഗ്രൂ​പ്പി​ലെ പാ​ർ​ട്ട്​ III ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സി​സ്​​റ്റം​സ്​ (തി​യ​റി ആ​ൻ​ഡ്​​ പ്രാ​ക്​​ടി​ക്ക​ൽ) വി​ഷ​യ​ത്തി​ന്​ പ​ക​രം ബ​യോ​ള​ജി (തി​യ​റി ആ​ൻ​ഡ്​​ പ്രാ​ക്​​ടി​ക്ക​ൽ) വി​ഷ​യ​മാ​ണ്​ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​യ​ൻ​സ്​ ഗ്രൂ​പ്പി​ലു​ള്ള​ത്.
ടെ​ക്​​നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടു​വ​ർ​ഷ​ത്തെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പ​രീ​ക്ഷ​ പാ​സാ​കു​ന്ന​വ​ർ​ക്ക്​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ്ല​സ് ​ടു​വി​ന്​ ത​ത്തു​ല്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്ലഭിക്കും

യോഗ്യത : എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച്​ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

പ്രാ​യ​പ​രി​ധി:  1.6.2017ൽ 20 ​വ​യ​സ്സ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 22 വ​യ​സ്സ്​ വ​രെ​യാ​കാം.

യോ​ഗ്യ​ത​പ​രീ​ക്ഷ​യു​ടെ മെ​റി​റ്റ്​ പ​രി​ഗ​ണി​ച്ച്​ വെ​യി​റ്റ​ഡ്​ ഗ്രേ​ഡ്​ പോ​യ​ൻ​റ്​ ആ​വ​റേ​ജ്​ ക​ണ​ക്കാ​ക്കി റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കി അ​ഡ്​​മി​ഷ​ൻ ന​ൽ​കും.

ഫി​സി​ക്ക​ൽ സ​യ​ൻ​സ്​ ഗ്രൂ​പ് പ്ര​വേ​ശ​ന​ത്തി​ന്​ എ​സ്.​എ​സ്.​എ​ൽ.​സി/​തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളു​െ​ട​യും ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​യ​ൻ​സ്​ ഗ്രൂ​പ്​ പ്ര​വേ​ശ​ന​ത്തി​ന്​ എ​സ്.​എ​സ്.​എ​ൽ.​സി/​തു​ല്യ​പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളു​െ​ട​യും മാ​ർ​ക്കി​ന്​/​ഗ്രേ​ഡി​ന്​ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ്​ വെ​യി​റ്റ​ഡ്​ ഗ്രേ​ഡ്​ പോ​യ​ൻ​റ്​ ആ​വ​റേ​ജ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി പ്രോ​സ്​​പെ​ക്​​ട​സി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന അ​പേ​ക്ഷാ​ഫോ​റം ​േപ്രാ​സ്​​പെ​ക്​​ട​സി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്​ മേ​യ്​ 30ന​കം സ​മ​ർ​പ്പി​ക്ക​ണം.

ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ ജ​ന​റ​ൽ, ഒ.​ഇ.​സി, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 100 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 50 രൂ​പ​യു​മാ​ണ്.

ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ ടെ​ക്​​നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ നേ​രി​ട്ട്​ പ​ണം ന​ൽ​കി അ​ട​ക്കാം.

അ​ല്ലെ​ങ്കി​ൽ പ്രി​ൻ​സി​പ്പ​ലി​ന്​ മാ​റ്റാ​വു​ന്ന ഡി​മാ​ൻ​ഡ്​​ ഡ്രാ​ഫ്​​റ്റാ​യി അ​േ​പ​ക്ഷ​യോ​ടൊ​പ്പം നൽകാം.
സ്വ​ന്തം മേ​ൽ​വി​ലാ​സ​മെ​ഴു​തി അ​ഞ്ചു​രൂ​പ​യു​ടെ ത​പാ​ൽ​സ്​​റ്റാ​മ്പ്​ പ​തി​ച്ച ഒ​രു ക​വ​ർ കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം വെ​ക്ക​ണം. അ​പേ​ക്ഷ ഉ​ള്ള​ട​ക്കം ചെ​യ്​​ത ക​വ​റി​ന്​ പു​റ​ത്താ​യി ‘Application for admission to Std XI during 2017-18’ എ​ന്ന്​ എ​ഴു​തി​യി​രി​ക്ക​ണം.

സ്​​കൂ​ളു​ക​ളും സീ​റ്റും: ഇ​നി പ​റ​യു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ THSS പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ്രാ​ക്ക​റ്റി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​യ​ൻ​സ്​ ഗ്രൂ​പ്പു​ക​ളി​ൽ ല​ഭ്യ​മാ​യ സീ​റ്റു​ക​ളു​ടെ എ​ണ്ണ​മാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

THSS-ക​ലൂ​ർ കൊ​ച്ചി (150-100), പു​തു​പ്പ​ള്ളി കോ​ട്ട​യം (140-90), വാ​ഴ​ക്കാ​ട്​ മ​ല​പ്പു​റം (50-50), പീ​രു​മേ​ട്​ ഇ​ടു​ക്കി (40-40), വ​ട്ടം​കു​ളം മ​ല​പ്പു​റം (90-90), മു​ട്ടം തൊ​ടു​പു​ഴ (140-40), മ​ല്ല​പ്പ​ള്ളി പ​ത്ത​നം​തി​ട്ട (75-45), ക​പ്രാ​ശ്ശേ​രി നെ​ടു​മ്പാ​ശ്ശേ​രി (90-40), പെ​രി​ന്ത​ൽ​മ​ണ്ണ മ​ല​പ്പു​റം (100-50), അ​ടൂ​ർ പ​ത്ത​നം​തി​ട്ട (100-50), തൃ​ശൂ​ർ (50-50), ആ​ലു​വ എ​റ​ണാ​കു​ളം (100- -), തു​രു​ത്തി​യാ​ട്, കോ​ഴി​ക്കോ​ട്​ (100- -), മു​ട്ട​ട, തി​രു​വ​ന​ന്ത​പു​രം (100-50), ചേ​ർ​ത്ത​ല ആ​ല​പ്പു​ഴ (100-50).

ആ​ദ്യ​വ​ർ​ഷം ട്യൂ​ഷ​ൻ​ഫീ​സ്​ 6500 രൂ​പ​യും സ്​​പെ​ഷ​ൽ ഫീ​സ്​ 5500 രൂ​പ​യും ഉ​ൾ​പ്പെ​ടെ 12,900 രൂ​പ . ഇ​ത്​ ഗ​ഡു​ക്ക​ളാ​യി www.ihrd.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ അ​ട​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.ihrd.ac.in.
അ​പേ​ക്ഷ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സും www.ihrd.ac.in വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​​ലോ​ഡ്​ ചെ​യ്യാം.

​ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം മേ​യ്​ 30ന്​ ​മു​മ്പ്​ സ​മ​ർ​പ്പി​ക്ക​ണം.

Share: