ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍: കൂടിക്കാഴ്ച്ച 21ന്
കാസർഗോഡ് : വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
യോഗ്യത-സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ടിസി /എന്‍എസിയും മൂന്നുവര്‍ഷ പ്രവൃത്തിപരിചയവും.
കൂടുതൽ അറിയാൻ ഫോണ്‍- 04672 341666.