ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിലെ വെൽഡർ ട്രേഡിൽ (എസ്.ടി. കാറ്റഗറി, ഒ.സി. കാറ്റഗറി) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (2) താത്ക്കാലിക നിയമനത്തിനു അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി. യും 3 വർഷത്തെ പ്രവർത്തി പരിചയവും/ ട്രേഡിൽ ഡിപ്ലോമയും 2 വർഷ പ്രവർത്തി പരിചയവും/ ട്രേഡിൽ മെക്കാനിക്കൽ എൻജി. ഡിഗ്രിയും ഒരു വർഷ പ്രവർത്തി പരിചയവുമാണ് യോഗ്യത .
ഉദ്യോഗാർഥികൾ ഒക്ടോബർ 22 രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഐ.ടി.ഐ. പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.






