ഗസ്റ്റ് ഇൻറർപ്രറ്റർ, ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ

തിരുഃ കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇമ്പേഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രറ്റർ തസ്തികയിലേക്ക് നിയമനത്തിന് മേയ് 21ന് അഭിമുഖം നടക്കും.
എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി/ എം.എ. സോഷ്യോളജിയും ഡി.ഐ.എസ്.എൽ.എ ഡിപ്ലോമയുമാണ് യോഗ്യത.
താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം.
കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് മേയ് 22ന് അഭിമുഖം നടക്കും.
കമ്പ്യൂട്ടർ എൻജിനിയറിങിൽ ഐ.ടി.ഐ/ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.