ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: ഇൻറർവ്യൂ 15ന്

481
0
Share:

കൊല്ലം, മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ ടി ഐ യില്‍ ഇന്റീരിയല്‍ ഡെക്കറേഷന്‍ ആന്റ് ഡിസൈനിംഗ്, ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡ്രസ്സ്‌മേക്കിംഗ് ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരെഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ സെപ്തംബര്‍ 15ന് രാവിലെ 11ന് നടക്കും.

ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിഗ്രി /മൂന്നു വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ നാഷണല്‍ അപ്രന്റീസ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് /നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം.

വിശദ വിവരങ്ങള്‍ 0474-2793714, 2793676 എന്ന നമ്പരുകളില്‍ ലഭിക്കും.

Share: