കൗൺസിലർ നിയമനം

Share:

കണ്ണൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് ക്ലിനിക്കൽ സൈക്കോളജി കൗൺസിലറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസിലിങ്ങ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ എം എസ് ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി), സർക്കാർ മേഖലയിൽ കൗൺസിലിങ്ങ് നടത്തിയുള്ള മൂന്ന് വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.

പ്രായം 25നും 45നും ഇടയിൽ.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അല്ലെങ്കിൽ മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. രണ്ട് സമീപ ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന രീതിയിലാണ് നിയമനം.

സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിലും, അവധി സമയത്തും ഓൺലൈൻ/ ഭവന സന്ദർശനം/ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ സംഘടിപ്പിച്ച് കൗൺസിലിങ്ങ് നൽകുന്നതിന് തയ്യാറായിരിക്കണം. പരീക്ഷ, അഭിമുഖം, സ്‌ക്രീൻ ടെസ്റ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവ തിരുവനന്തപുരത്തുള്ള ഫിഷറീസ് ആസ്ഥാന കാര്യാലയത്തിൻ നടത്തും.

അപേക്ഷ ജനുവരി 27 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

fisheriesdirector@gmail.com എന്ന ഇ മെയിൽ മുഖേനയോ, ഡയറക്ടർ ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്‌ളോർ, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

Share: