കൗൺസലർ നിയമനം
![](https://careermagazine.in/wp-content/uploads/2020/10/545-300x150-1.jpg)
തിരുഃ കേരള ഫിഷറീസ് വകുപ്പിനു കീഴിൽ റസിഡൻഷ്യൽ രീതിയിൽ ഒമ്പത് തീരദേശ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 10 ജി.ആർ.എഫ്.ടി.എച്ച്.എസ്സുകളിൽ കൗൺസലർമാരെ നിയമിക്കുന്നു.
മെഡിക്കൽ ആൻഡ് സൈക്യാട്രി/ ചൈൽഡ് വെൽഫെയറിലുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ കൗൺസലിങ്/ ക്ലിനിക്കൽ സൈക്കോളജിയിലുള്ള പി ജി ആണ് യോഗ്യത.
സർക്കാർ മേഖലയിൽ കൗൺസലിങ് നടത്തിയുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. മത്സ്യതൊഴിലാളികളുടെ മക്കൾക്ക്/ മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന.
അപേക്ഷ ഫെബ്രുവരി 12 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. വിലാസം: ഫിഷറീസ് ഡയറക്ടർ, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-33. ഇ-മെയിൽ: fisheriesdirector@gmail.com.
കൂടുതൽ വിവരങ്ങൾക്ക്: https://fisherieskerala.gov.in, 0471-2305042.