ക്ലറിക്കല്‍ അസിസ്റ്റൻറ് നിയമനം

Share:

പട്ടികജാതി വികസന വകുപ്പ് തൊഴില്‍ പരിശീലന പദ്ധതിയായ ട്രേസിൻറെ ഭാഗമായി ക്ലറിക്കല്‍ അസിസ്റ്റൻറ്മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബിരുദം, ആറ് മാസത്തില്‍ കുറയാത്ത പി എസ് സി അംഗീകൃത കംമ്പ്യൂട്ടര്‍ കോഴ്സ് എന്നിവയാണ് യോഗ്യത. സാധുവായ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കാര്‍ഡുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 21-35 .

മുന്‍ വര്‍ഷങ്ങളില്‍ പരിശീലന പദ്ധതി പ്രകാരം രണ്ട് വര്‍ഷം പരിശീലനം പൂര്‍ത്തിയായവരെ പരിഗണിക്കില്ല.

ഹോണറേറിയം പ്രതിമാസം 12000 രൂപ.

ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും എംപ്ലോയ്മെൻറ് കാര്‍ഡിൻറെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമുള്ള അപേക്ഷ നവംബര്‍ 13ന് വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക്/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996

Share: