കൊച്ചി൯ ഷിപ്പ് യാര്‍ഡിൽ നിരവധി ഒഴിവുകൾ
കേന്ദ്രസര്‍ക്കാ൪ സ്ഥാപനമായ കൊച്ചിന് ഷിപ്പ് യാര്‍ഡിൽ കരാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി 198 ഒഴിവുകള്‍ ഉണ്ട്. പരമാവധി മൂന്നു വര്‍ഷത്തേക്കായിരിക്കും കാലാവധി. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
പരസ്യ വിജ്ഞാപന നമ്പര്‍: P&A/2(230)/16
ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് – 116 വെല്‍ഡര്‍മാരുടെ 88 ഒഴിവും മെറ്റല്‍ വര്‍ക്കര്‍മാരുടെ 28 ഒഴിവുകളും ഉണ്ട്.
യോഗ്യത: പത്താം ക്ലാസ് പാസ്. അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ യും (എന്‍.ടി.സി) നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. ഷിപ്പ് യാര്‍ഡിലോ ഹെവി എന്‍ജിനീയറിങ്ങ് കമ്പനിയിലോ മൂന്നു വര്‍ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
ഔട്ഫിറ്റ് അസിസ്റ്റന്റ് – 56
ഫിറ്റര്‍/മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍-4, ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)-14, ഡീസല്‍ മെക്കാനിക്ക് -2, പെയിന്റർ -12, മെഷീനിസ്റ്റ്-1, ഷിപ് റൈറ്റ് വുഡ്-10, ഇലക്ട്രീഷ്യന്-7, ഇലക്ട്രോണിക്സ് മെക്കാനിക്ക്-3, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-3 എന്നിങ്ങനെ ആണ് ഒഴിവുകള്‍.
യോഗ്യത: പത്താം ക്ലാസ് പാസ്. അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ യും (എന്‍.ടി.സി) നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. ഷിപ്പ് യാര്‍ഡിലോ ഹെവി എന്‍ജിനീയറിങ്ങ് കമ്പനിയിലോ മൂന്നു വര്‍ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
സെമി സ്കില്‍ഡ് റിഗ്ഗര്‍-26
യോഗ്യത: നാലാം ക്ലാസ്. 3 വര്‍ഷം മുന്‍പരിചയം. പ്രായം: 2017 ജൂലൈ 30 ന് 30 വയസ്സ് കവിയരുത്. ശമ്പളം: ആദ്യ വര്‍ഷം 14000 രൂപ. രണ്ടാം വര്‍ഷം 14200 രൂപ. മൂന്നാം വര്‍ഷം 14850 രൂപ.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.cochinshipyard.com
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ജൂലൈ 30
തപാലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7
കൊച്ചി൯ ഷിപ്പ് യാര്‍ഡിൽ അക്കൌണ്ടന്റ്
കൊച്ചി൯ ഷിപ്പ് യാര്‍ഡിൽ അക്കൌണ്ടന്റ് (പി.എസ്-1 ഗ്രേഡ്) തസ്തികയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. -4 ഒഴിവുകള്‍ ഉണ്ട്. (ജനറല്‍-3, ഒ.ബി.സി- 1)
യോഗ്യത: എം.കോമും ഫിനാന്‍സ്/അക്കൌണ്ടിംഗ് രംഗത്ത് കുറഞ്ഞത് 7 വര്‍ഷത്തെ പരിചയവും . അല്ലെങ്കില്‍ ബിരുദവും സി.എ/ഐ.സി ഡബ്ല്യു എ. ഇന്റർമീഡിയറ്റ് വിജയവും ഫിനാന്‍ഷ്യൽ /അക്കൌണ്ടിംഗ് രംഗത്ത് 5 വര്‍ഷത്തെ പരിചയവും.
പ്രായം: ഓഗസ്റ്റ് 9 ന് 40 വയസ്സ് കവിയരുത്.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.cochinshipyard.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 9