കേരള പ്രവാസി വെൽഫേർ അസോസിയേഷൻ സംസ്ഥാന സമ്മേളനം : നവംബർ 24 ന് കൊല്ലത്ത്

351
0
Share:
കേരളത്തിലെ പ്രവാസികളുടെ പ്രശ്നങ്ങൾ സഹാനുഭൂതിയോടെ കാണുകയും ഇന്ത്യക്കകത്തും പുറത്തും അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഒന്നര ദശാബ്ദമായി പ്രവർത്തിച്ചുവരികയും ചെയ്യുന്ന കേരള പ്രവാസി വെൽഫേർ അസോസിയേഷൻ, സംസ്ഥാന സമ്മേളനം നവംബർ 24 ന് കൊല്ലത്ത് നടത്താൻ തീരുമാനിച്ചു.
പ്രവാസികളുടെ പെൻഷൻ 500 രൂപയിൽ നിന്നും രണ്ടായിരമാക്കി ഉയർത്തിയതിൽ വർക്കിംഗ് പ്രസിഡണ്ട് ചൈത്രം മോഹൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാരിനോടുള്ള നന്ദി അറിയിച്ചു. പ്രവാസികൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുകയാണ്. അവക്ക് പരിഹാരം കണ്ടെത്താനുള്ള കേന്ദ്ര ഗവൺമെന്റിൻറെയും സംസ്ഥാന ഗവൺമെന്റിൻറെയും പദ്ധതികളോട് ചേർന്ന് പ്രവർത്തിക്കുവാൻ കക്ഷി-രാഷ്ട്രീയ ഭേദമെന്യേ കേരള പ്രവാസി വെൽഫേർ അസോസിയേഷൻ ഒരുക്കമാണെന്ന് സംസ്ഥാന സെക്രട്ടറി പി എസ് നായർ വ്യക്തമാക്കി.
വിദേശത്തേക്കു ജോലിക്കു പോകുന്നവര്‍ക്കായി പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും സ്കിൽ ഡെവലപ്മെന്റ് , ഡിജിറ്റൽ വിദ്യാഭ്യാസം, നവസാക്ഷരതാ പദ്ധതികൾ എന്നിവനടപ്പാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ചചെയ്തു. കൂടുതൽ പ്രവാസികൾക്ക് ആനുകൂല്യങ്ങൾ എത്തിച്ചുകൊടുക്കാനും സർക്കാർ പദ്ധതികളെക്കുറിച്ചും മറ്റും ബോധവൽക്കരണം നൽകുന്നതിനുമായി നോർക്കയുടെയും പ്രവാസി ക്ഷേമബോർഡിൻറെയും അംഗീകാരമുള്ള കേരള പ്രവാസി വെൽഫേർ അസോസിയേഷനിൽ, സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു പരമാവധി പേർക്ക് സൗജന്യ അംഗത്വം നൽകാനും തീരുമാനിച്ചു.
കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക നായകൻമാർ എന്നിവരെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കുവാൻ 25 പേർ അടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡൻറ് ആരാമം സുരേഷ്, രാജൻ പി തൊടിയൂർ , ഗിരീഷ് കുമാർ , സുദർശനൻ , സി. ഗൗതമൻ, അഖിൽ മോഹൻ, ഗോപൻ കുറ്റിച്ചിറ , രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഫോൺ : 0474 2790073 , 9447191145   www.http://keralapravasi.com/
Share: