കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സ്

575
0
Share:

കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷ പി.ജി ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2017-18 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. കോഴിക്കോട് കോല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ഒഴിവ്.

ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം ഓണ്‍ലൈന്‍ ജേര്‍ണലിസം പരിശീലനവും ലഭിക്കും. 27 വയസ് കവിയാത്ത ബിരുദധാരികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി   28 നകം സെന്ററില്‍ നേരിട്ടെത്തണം. കെല്‍ട്രോണ്‍ നോളജ് സെന്റര്‍. 3rd ഫ്‌ളോര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് – 673002 ആണ് വിലാസം.

വിശദവിവരങ്ങള്‍ക്ക് : 9746798082, 8137969292

Share: